വിസ്ഡം വേവ്സ്; പുളിയാവ് നാഷണൽ കോളേജ് സെമിനാർ പരമ്പര നാളെ മുതൽ

വിസ്ഡം വേവ്സ്; പുളിയാവ് നാഷണൽ കോളേജ് സെമിനാർ പരമ്പര നാളെ മുതൽ
Mar 9, 2025 08:13 PM | By Anjali M T

നാദാപുരം :(nadapuram.truevisionnews.com) പുളിയാവ് നാഷണൽ കോളേജിൻറെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാർ പരമ്പര നാളെ മുതൽ ആരംഭിക്കുന്നു. വിസ്ഡം വേവ്സ് എന്ന പേരിൽ നടക്കുന്ന സെമിനാറിന്റെ രണ്ടാം എഡിഷനിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബൗദ്ധിക സ്വത്വവകാശ നിയമം, കേന്ദ്ര കേരള ബജറ്റ് സംബന്ധിച്ച് വിശകലനങ്ങൾ, പ്രാദേശിക ചരിത്രരചന വിവിധ തലങ്ങൾ, മാരക രോഗങ്ങളെ ചെറുക്കുന്നതിൽ ജൈവ രസതന്ത്രത്തിന്റെ സാധ്യതകൾ, ഗുഡ്സ് സർവീസസ് ടാക്സ് സ്റ്റോക്ക് മാർക്കറ്റ് എന്നീ വിഷയങ്ങൾ വിവിധ സെഷനുകളിലായി വിദഗ്ധർ ചർച്ചചെയ്യും.

മൊകേരി ഗവൺമെൻറ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവൻ ഡോക്ടർ അരുൺലാൽ, മടപ്പള്ളി കോളേജിലെ ഡോക്ടർ വിനീതൻ, മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോക്ടർ സീന, പ്രൊവിഡൻസ് കോളേജിലെ ദീപ അശോക്, മെയ് ടെക് സാ ടെക്നോളജി ഡയറക്ടർ ശ്രുതി ദീപക്, കോഴിക്കോട് ഗവൺമെൻറ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകൻ ഡോക്ടർ സുജിൻ കെ എൻ, പി എ അസോസിയേറ്റ് ഡയറക്ടർ പ്രസൂൺ ചന്ദ്രൻ, കല്ലിക്കണ്ടി എൻ എ എം കോളേജ് ചരിത്രവിഭാഗം മേധാവി ഡോക്ടർ അനസ്, മടപ്പള്ളി കോളേജിലെ ഡോക്ടർ എ വി ശശിധരൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും നാഷണൽ കോളേജ് ഐക്യു എ സി യും റിസർച്ച് കൗൺസിലും സംയുക്തമായാണ് ഈ സെമിനാർ പരമ്പര സംഘടിപ്പിക്കുന്നത്.

അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ സെമിനാർ പരമ്പരയിൽ വിവിധ കോളേജിൽ നിന്നുള്ള അധ്യാപകർ, വിദ്യാർഥികൾ മാനേജ്മെൻറ് വിദഗ്ധർഎന്നിവർ സംബന്ധിക്കും. സെമിനാർ പരമ്പരയുടെ ഉദ്ഘാടന ചടങ്ങിൽ ഓൾ ഇന്ത്യ ഇസ്ലാമിക് ട്രസ്റ്റ് ചെയർമാൻ വയലോളി അബ്ദുള്ള, ട്രസ്റ്റ് സെക്രട്ടറി മരുന്നൊളി കുഞ്ഞബ്ദുള്ള ട്രഷറർ ടി ടി കെ അഹമ്മദ് ഹാജി ഇസ്മായിൽ പോയിൽ എന്നിവർ സംബന്ധിക്കും.

സംസ്ഥാനതല സെമിനാറിന്റെ നടത്തിപ്പിനായി 25 അംഗ സംഘാടകസമിതി കഴിഞ്ഞദിവസം കോളേജിൽ ചേർന്ന് സെമിനാർ പരമ്പരക്ക് അന്തിമരൂപം നൽകി. പ്രിൻസിപ്പൽ പ്രൊഫസർ എംപി യൂസഫ് അധ്യക്ഷതയിൽ ഡോക്ടർ അരുൺലാൽ ഉൽഘാടനം നിർവഹിക്കും

#WisdomWaves #PuliyavuNationalCollege #seminarseries #tomorrow

Next TV

Related Stories
തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

Apr 22, 2025 07:22 PM

തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

പ്രതി യുവാവിന്റെ 3000 രൂപയോളം കവർന്നതായും 6000 രൂപയോളം വിലവരുന്ന പോളിഷ് മെഷീൻ തട്ടിയെടുത്തതായും ശ്രീജിത്ത്‌...

Read More >>
ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

Apr 22, 2025 05:28 PM

ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

ദുരന്തബാധിത സമയത്ത് ആ പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കി...

Read More >>
ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

Apr 22, 2025 04:47 PM

ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

ട്രഷറർ ടി ശ്രിജേഷ് അദ്ധ്വക്ഷൻ ആയി യു, കെ, രാഹുൽ എന്നിവർ...

Read More >>
'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

Apr 22, 2025 04:31 PM

'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

വിസ്തൃതിയിലും എടുപ്പിൻ്റെ നിലയിലും മാറ്റം വരുത്താതെ കെട്ടിടനിർമാണ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗം ബലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി...

Read More >>
ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:19 PM

ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 22, 2025 11:17 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

Entertainment News