നാദാപുരം:(nadapuram.truevisionnews.com) മാർച്ച് 8 ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെയർ & ക്യൂർ പാറക്കടവ് & വളയവും റൈറ്റ് ഫിറ്റ് മാർഷ്യൽ ആർട്സ് അക്കാദമി കടമേരിയും സംയുകതമായി സെൽഫ് ഡിഫെൻസ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു.

ചീഫ് ഇൻസ്‌ട്രക്ടർ മുഹമ്മദ് റാഫി ക്യാമ്പിന് നേതൃത്വം നൽകി.ക്ലാസ്സിന്റെ ഉദ്ഘാടനം മാനേജർ മുഹമ്മദ് ഇർഫാദ് നിർവ്വഹിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 4 മണി വരെയായിരുന്നു ക്ലാസ്. മുപ്പതോളം പെൺകുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. ചീഫ് മെഡിക്കൽ ഓഫീസർഡോക്ടർ അമർജിത്തും ചടങ്ങിൽ പങ്കെടുത്തു.
#Selfdefense #training #camp #organized #occasion #InternationalWomen'sDay