പേരോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദ്ദനമേറ്റ സംഭവം; നാലുപേർക്കെതിരെ കേസ്

പേരോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദ്ദനമേറ്റ സംഭവം; നാലുപേർക്കെതിരെ കേസ്
Mar 20, 2025 10:13 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പേരോട് എംഐഎം എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ നാലുപേർക്കെതിരെ കേസ്.

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വടിച്ചില്ലെന്നാരോപിച്ചായിരുന്നു സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം . പ്ലസ് വൺ വിദ്യാർഥിയുടെ തലപിടിച്ച് ചുമരിലിടിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ നാല് വിദ്യാർഥികൾക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സഭവം. പരീക്ഷ എഴുതാൻ വേണ്ടി സ്കൂളിലെത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥി. താടിവടിച്ചില്ലെന്നും ഷർട്ടിന്റെ ബട്ടണിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ ചോദ്യം ചെയ്യുന്നു.

പിന്നീട് ഇത് വാക്കുതർക്കത്തിലെത്തുന്നു. പിന്നീട് കൈകൾ പിന്നിലേക്ക് പിടിച്ചുവെച്ച് ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചു. ശേഷം തലപിടിച്ച് ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

നാല് വിദ്യാർഥികൾക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷാക്കാലമായതുകൊണ്ട് തന്നെ കൂടുതൽ നടപടികളിലേക്ക് കടന്നിട്ടില്ല. പരീക്ഷാക്കാലം കഴിഞ്ഞാൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

#Case #filed #against #four #people #assaulting #PlusOne #student #Perode #School

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories










Entertainment News