അരൂർ: കോവിഡിനെ അതിജീവിച്ചത് പോലെ രാസ ലഹരിയെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് നാദാപുരം ഡിവൈഎസ്പി എ.പി.ചന്ദ്രൻ പറഞ്ഞു.

അരൂർ പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് കല്ലുമ്പുറത്ത് സംഘടിപ്പിച്ച 'ലഹരി ഇല്ലാത്ത പുലരി 'ഇഫ്‌ത്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സജീവൻ അധ്യക്ഷത വഹിച്ചു. എസ്.ഐ സുനിൽ തുഷാര ക്ലാസെടുത്തു. കെ.കെ.രജീഷ് സ്വാഗതം പറഞ്ഞു.
#Iftar #Everyone #come #together #overcome #drug #addiction #DYSP #APChandran