വളയം: സിപി ഐ ഇരുപത്തി അഞ്ചാം പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായുള്ള വളയം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പൊതുസമ്മേളനവും സി കെ ചന്ദ്രപ്പൻ അനുസ്മരണവും സംഘടിപ്പിച്ചു.

വളയം കല്ലുനിരയിൽ നടന്ന പരിപാടി സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റി അംഗം ലിനീഷ് അരുവിക്കര അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി എം ടി ബാലൻ, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി, ടി സുഗതൻ, വി പി ശശിധരൻ, സി എച്ച് ശങ്കരൻ മാസ്റ്റർ, ആറാക്കൽ രവീന്ദ്രൻ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
#Valayam #local #conference #CKChandrappan #memorial #kallunira