കല്ലാച്ചി: (nadapuram.truevisionnews.com) ടൗണ്‍ വികസന പ്രവൃത്തി പാതി വഴിയില്‍ നിര്‍ത്തിയതോടെ ജനം ദുരിതത്തില്‍. പലയിടങ്ങളിലും വലിയ കുഴികളില്‍ മലിനജലം കെട്ടിക്കിടന്നു കൊതുകുകള്‍ പെരുകുന്നു. ത്വക് രോഗങ്ങളും മഞ്ഞപ്പിത്തവും പടരുന്നുണ്ട്.

റോഡ് പണിക്കിറക്കിയ നിര്‍മാണ സാമഗ്രികള്‍ പലയിടങ്ങളിലായി കിടക്കുകയാണ്. വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് പലയിടങ്ങളിലും. മത്സ്യമാര്‍ക്കറ്റ് പരിസരത്തു ബാക്കി പണി കൂടി നടത്തണമെങ്കില്‍ സ്ഥലം വിട്ടുകിട്ടണമെന്നാണ് പണി കരറെടുത്ത യുഎല്‍സിസിയുടെ വിശദീകരണം.
പൊതുമരാമത്ത് വകുപ്പ് അധികൃതരും ഇതുതന്നെയാണ് പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 3 കോടി രൂപയുടെ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ഭാഗവും പൊളിച്ചിരുന്നു.
#People #distress #Kallachi #Town #development #work #standstill