Featured

സി സി യു പി സ്കൂൾ വാർഷികാഘോഷം; പ്രതിഭ സംഗമം ശ്രദ്ധേയമായി

News |
Apr 5, 2025 08:10 PM

നാദാപുരം: (nadapuram.truevisionnews.com) സി സി യു പി സ്കൂൾ 96ആം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭ സംഗമം സംഘടിപ്പിച്ചു. പ്രതിഭ സംഗമം കോഴിക്കോട് ഡി ഡി ഇ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അവധിക്കാല കായിക പരിശീലനത്തിന്റെ്റെ ലോഗോ ഡി ഡി ഇ പ്രകാശനം ചെയ്തു.കല, കായിക, ശാസ്ത്രമേളകളിൽ പഞ്ചായത്ത്, ഉപജില്ല, ജില്ല തലത്തിൽ വിജയികളായ പ്രതിഭകളെയും, എൽ എസ് എസ്,യു എസ് എസ്,സംസ്കൃതം സ്കോളർഷിപ്പ് വിജയികളെയും, എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിൽ എ പ്ലസ് നേടിയ വരെയും, സംസ്ഥാന, അന്തർ ദേശീയ മത്സരങ്ങളിൽ വിജയിച്ച പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് മെമ്പർ ടി ജിമേഷ്, ബി പി സി .കെ സജീവൻ, അബ്‌ദു റഹ്മാൻ പഴയങ്ങാടി, ഉഷ അരവിന്ദ്, മാനേജർ കെ ബാലകൃഷ്ണൻ,എം എ ലത്തീഫ്,പി പി സുനിത, കെ സിനോജ്, ബഷിർ മാസ്റ്റർ,കളത്തിൽ മൊയ്‌തു ഹാജി എന്നിവർ സംസാരിച്ചു.


#CCUP #School #Annual #Celebration #Talent #Gathering #remarkable

Next TV

Top Stories










News Roundup