തൂണേരി : തൂണേരി വെസ്റ്റ് എൽ പി സ്കൂൾ (ചാമത്തൂർ) പുതിയ കെട്ടിട ഉദ്ഘാടനവും 107 മത് വാർഷിക ആഘോഷവും ഏപ്രിൽ 10 വ്യാഴാഴ്ച നിയമസഭാ സ്പീക്കർ അഡ്വ. എ എം ഷംസീർ ഉദ്ഘാടനം ചെയ്യും. ഇ കെ വിജയൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വടകര എം.പി ഷാഫി പറമ്പിൽ മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിനു ശേഷം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. രാത്രി ഒമ്പതുമണിക്ക് റിഥം മ്യൂസിക് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവ നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടകർ അറിയിച്ചു.
#Anniversary #celebration #Thuneri #West #LP #School #building #inauguration #Thursday