നാദാപുരം: പേരോട് എം ഐ എം കമ്മിറ്റിക്ക് പുതിയ നേതൃത്വം. ഇന്നലെ വൈകുന്നേരം ചേർന്ന ജനറൽ ബോഡി യോഗത്തിൽ രണ്ട് പാനലുകൾ തമ്മിൽ നടന്ന മത്സരത്തിൽ ഔദ്യോഗിക പാനൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ചു.

പ്രസിഡണ്ടായി പി ബി കുഞ്ഞമ്മദ് ഹാജി, ജനറൽ സെക്രട്ടറിയായി ടി കെ അബ്ബാസ്, ട്രഷററായി കെ പി മുഹമ്മദ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത് അബ്‌ദുല്ല കോറോത്ത് ബംഗ്ലത്ത് മുഹമ്മദ് കെ പി കുഞ്ഞബ്‌ദുല്ല ഹാജി എന്നിവർ വൈസ് പ്രസിഡണ്ടുമാരും സലിം കോറോത്ത്, നാസർ വടക്കേകണ്ടി, മുഹമ്മദ് പി കെ എന്നിവർ സെക്രട്ടറിമാരും ആണ്.
റിട്ടേണിംഗ് ഓഫീസർ എൻ കെ മൂസ മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
#Official #panel #wins #new #leadership #Perode #MIM #committee