നാദാപുരം: (nadapuram.truevisionnews.com) ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തി നാദാപുരത്ത് നടക്കുന്ന ദേശീയ വോളിബോൾ ടൂർണമെന്റ ആവേശകരമായ ആറാം ദിനത്തിലേക്ക്.

കാണികൾക്ക് ഉന്മേഷവും ആവേശവും പകരാൻ മത്സരം വീരുറ്റ പോരാട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇൻകം ടാക്‌സ് ചെന്നൈയെ വീഴ്ത്തി കേരള പൊലീസ് വിജയം സ്വന്തമാക്കി.
മൂന്ന് സെറ്റ് മത്സരങ്ങളാണ് നടന്നത്. ഒന്നാം സെറ്റിൽ 25 -18 എന്ന പോയിന്റ് നിലയിൽ ഇൻകം ടാക്സ് ചെന്നൈ വിജയിച്ചു. രണ്ടാം സെറ്റിൽ 25 -14 പോയിന്റിൽ കേരള പൊലീസ് ഇൻകം ടാക്‌സ് ചെന്നൈയെ പരാജയപ്പെടുത്തി. മൂന്നാം സെറ്റിൽ 24 -26 എന്ന പോയിന്റ് നിലയിൽ കേരള പൊലീസ് ഉജ്ജ്വല വിജയം സ്വന്തമാക്കി.
ഇന്ന് നടക്കുന്ന വോളിബാൾ മത്സരത്തിൽ കേരളം പോലീസും കെ എസ് ഇ ബിയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ ആർമി, കേരള പൊലീസ്, കെ എസ് ഇ ബി, കൊച്ചിൻ കസ്റ്റംസ്, ഇൻകം ടാക്സ് ചെന്നൈ, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നീ ടീമുകളാണ് എട്ടു നാൾ നീളുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.
ഓക്സ് ഫോർഡ് മാർഷൽ ആർട്സ് ഇൻ്റർനേഷണൽ അക്കാദമിയാണ് എട്ട് നാൾ നീണ്ടു നിൽകുന്ന ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.
നാദാപുരം ടൗണിനു സമീപം സജീകരിച്ച ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 5000 പേർക്ക് ഇരിക്കാവുന്ന വിപുലമായ ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്.
#KeralaPolice #intoxicated #victory #defeating #IncomeTaxChennai #volleyball-nadapuram