നാദാപുരം: (nadapuram.truevisionnews.com) കേരളത്തിൻ്റെ സാഹോദര്യവും മതമൈത്രിയും തകർക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവരെല്ലാം വിട്ടുനിൽക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി ആവശ്യപ്പെട്ടു.

നാദാപുരം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കളത്തിൽ അബ്‌ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
കെ പി നാരായണൻ,ടി കെ മമ്മു, സൂപ്പി പൊയിൽ, ടി കുഞ്ഞാലി, ഇ കെ നാണു, യു കെ ഹമീദ് മാസ്റ്റർ, ജലീൽ നാമത്ത്, പി ശിഹാബ്, എം എ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു. ആർ കെ ഹമീദ് സ്വാഗതവും പി ആയിഷ സമാപനവും നിർവഹിച്ചു.
#ShamsuddinCheruvadi #Welfare #Party #Nadapuram #Constituency #Workers #Convention