നാദാപുരം: (nadapuram.truevisionnews.com) സിനിമാ സ്വപനങ്ങൾ നെഞ്ചേറ്റിയ രാഗിൽ എന്ന റിച്ചുവിൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായി. കല്ലാച്ചിയിൽ വീണ്ടും സിനിമാ ആരവം. ഡ്രീം സിനിമാസ് തുറന്നു. നാളെ മുതൽ പ്രദർശനം ആരംഭിക്കും.

കല്ലാച്ചിയിലെ സിനിമ പ്രേമികൾക്ക് ഏറ്റവും അടുത്തുള്ള തീയേറ്ററിൽ നിന്ന് തന്നെ സിനിമ കാണാം. ഡ്രീം സിനിമാസ് മാനേജിംഗ് ഡിറക്ടർ വള്ളുമ്പ്രത്ത് രാജനും കൊച്ചുമകൾ ഇമ ഹെയിസൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.കെ വിജയൻ എം എൽഎ തിയേറ്റർ സ്ക്രീൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി അധ്യക്ഷനായി.
ഡിവൈഎസ്പി എ പി ചന്ദ്രൻ, സിഐ ശ്യം രാജ് ആർ നായർ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി ചാത്തു , എ മോഹൻദാസ് , എം.പി രാജൻ , കെ.ടി ചന്ദ്രൻ, അഡ്വ. എ സജീവ്, അഡ്വ. കെ.എം രഘുനാഥ്, കരിമ്പിൽ ദിവാകരൻ, വൽസരാജ് മണലാട്ട്, കരിമ്പിൽ വസന്ത, പി.പി ബാലകൃഷ്ണൻ, വ്യാപാരി നേതാവ് ദിനേശൻ, ജയചന്ദ്രൻ മൊകേരി, പപ്പൻ നരിപ്പറ്റ അഡ്വ. മനോജ് അരൂർ എന്നിവർ ആശംസകൾ നേർന്നു. സിഇഒ രാഗിൽ രാജ് സ്വാഗതം പറഞ്ഞു.
നാടിന് ഉത്സവാന്തരീക്ഷം ഒരുക്കാൻ ഡ്രീം സിനിമാസിൽ നാളെ മുതൽ പ്രദർശനമാരംഭിക്കും. ത്രീ സ്ക്രീൻ മൾട്ടിപ്ലസ് തിയേറ്റർ ആണ് ഡ്രീം സിനിമാസ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷു റിലീസിനായി മൂന്ന് ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്.
മമ്മൂട്ടി നായകനാകുന്ന ബസൂക്കയും, ബേസിൽ ജോസഫ് നായകനാകുന്ന മരണമാസ്സും, ഗുസ്തി പശ്ചാത്തലമാക്കി ഖാലിദ് റഹ്മാൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആലപ്പുഴ ജിംഖാനയുമാണ് പ്രദർശനത്തിന് എത്തുന്നത്.
അത്യാധുനിക ചലച്ചിത്ര സജ്ജീകരണങ്ങളാണ് തീയേറ്ററിൽ ഒരുക്കിയിരിക്കുന്നത്. കാണികൾക്ക് ഏറ്റവും മികച്ച ദൃശ്യാനുഭവം ലഭിക്കുമെന്ന് തന്നെയാണ് സംഘാടകരുടെ പ്രതീക്ഷയും.
#Kallachi #Dream #cinemas #open #screenings #begin #tomorrow