ഉമ്മത്തൂർ എം എൽ പി സ്കൂൾ വാർഷികവും സുമിത ടീച്ചർക്കുള്ള യാത്രയയപ്പും

ഉമ്മത്തൂർ എം എൽ പി സ്കൂൾ വാർഷികവും സുമിത ടീച്ചർക്കുള്ള യാത്രയയപ്പും
Apr 9, 2025 10:50 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ഉമ്മത്തൂർ എൽ പി സ്കൂൾ 142 ആം വാർഷികവും 35 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് പിരിയുന്ന സുമിത ടീച്ചർക്കുള്ള യാത്രയയപ്പും ഏപ്രിൽ 10, 11 തീയതികളിൽ വിപുലമായി നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

നാളെ ഉച്ചക്ക് 2 മണിക്ക് സാംസ്‌കാരിക സമ്മേളനവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സമ്മേളനവും വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്യും.

പ്രമുഖ സാഹിത്യ കാരനും പ്രാഭാഷകനുമായ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും..ശേഷം പൂർവ്വ അധ്യാപകരെ ആദരിക്കലും പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കും. വൈകിട്ട് 4 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരും.

ഏപ്രിൽ 11 വെള്ളി- ഉച്ചക്ക് 3 മണിക്ക് പാറക്കടവ് ടൗണിൽ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ സ്കൂളിലെ വിദ്യാർത്ഥികളും നാട്ടുകാരും അണിനിരക്കും.

വൈകിട്ട് 4 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഷാഫി പറമ്പിൽ ഉദ്ഘടനം ചെയ്യും. എസ് ഐ എ കോളേജ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. മമ്മു സാഹിബ് അധ്യക്ഷത വഹിക്കും. ശേഷം സൂരജ് മ്യൂസിക്കൽ ബാന്റ് അവതരിപ്പിക്കുന്ന ഹാസ്യ സംഗീത വിസ്മയ വിരുന്നും ഉണ്ടായിരിക്കും.

പത്ര സമ്മേളനത്തിൽ എസ് ഐ എ കോളേജ് കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പുന്നകൽ, ആർ പി ഹസ്സൻ അമ്പലത്തിങ്കൽ ഹമീദ് ഹാജി, ടി എ സലാം സ്വാഗത സംഘം ചെയർമാൻ ലത്തീഫ് മാസ്റ്റർ പൊന്നാണ്ടിയിൽ അധ്യാപകരായ ടി സി നാസർ ഹസീബ് ഒ പി, യാക്കൂബ് പി എന്നിവർ പങ്കെടുത്തു.

#Ummathur #MLP #School #Anniversary #Farewell #Teacher #Sumitha

Next TV

Related Stories
മികച്ച നേട്ടം; പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Apr 17, 2025 07:48 PM

മികച്ച നേട്ടം; പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജാതിയേരി സബീലുൽ ഹിദായ മദ്രസ കമ്മിറ്റി...

Read More >>
കുരുന്നുകൾക്ക് ഉത്സവമായി; ചെക്യാട് പഞ്ചായത്തിലെ രണ്ടാം വാർഡ് അങ്കണവാടി ഉദ്‌ഘാടനം ചെയ്തു

Apr 17, 2025 07:28 PM

കുരുന്നുകൾക്ക് ഉത്സവമായി; ചെക്യാട് പഞ്ചായത്തിലെ രണ്ടാം വാർഡ് അങ്കണവാടി ഉദ്‌ഘാടനം ചെയ്തു

ചെക്യാട് ഗ്രാമ പഞ്ചായത്തിലെ രണ്ടാവാർഡ് അങ്കണവാടി വാർഡ് മെമ്പർ കെ.പി. കുമാരൻ്റെ അദ്ധ്യക്ഷതയിൽ എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം...

Read More >>
നാടിന് സമർപ്പിച്ചു; മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

Apr 17, 2025 03:32 PM

നാടിന് സമർപ്പിച്ചു; മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

120 മീറ്റർ നീളത്തിലാണ് കേളോത്ത് മുക്ക്-പറമ്പത്ത് മുക്ക് കനാൽ റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്....

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 17, 2025 02:50 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ബാലസംഘം; പരപ്പുപാറയിൽ വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി

Apr 17, 2025 02:42 PM

ബാലസംഘം; പരപ്പുപാറയിൽ വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി

സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി സപന്യ ഉദ്ഘാടനം ചെയ്തു....

Read More >>
അപകടം പതിവ്; കല്ലാച്ചിയില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികള്‍ മൂടാന്‍ നടപടിയില്ല

Apr 17, 2025 02:01 PM

അപകടം പതിവ്; കല്ലാച്ചിയില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികള്‍ മൂടാന്‍ നടപടിയില്ല

സംസ്ഥാന പാതയിലും ഇത്തരം കുഴികള്‍ ഏറെയുണ്ടെങ്കിലും മൂടേണ്ടത് പിഡബ്ല്യൂഡിയാണെന്നാണ് ജല അതോറിറ്റിയുടെ...

Read More >>
Top Stories

News Roundup