കല്ലാച്ചി: ടൗൺ വികസന പ്രവർത്തികൾ സ്തംഭിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷം. വിഷു തിരക്ക് കൂടിയതോടെ സംസ്ഥാന പാതയിൽ മണിക്കൂറുകളോളം കാത്തു കിടന്നാണ് വാഹങ്ങളുടെ യാത്ര.

കണ്ണൂർ വിമാന താവളത്തിലേക്കും ബംഗ്ലൂരു മൈസൂർ എന്നിവടങ്ങളിലേക്കും അടക്കമുള്ള വാഹനങ്ങളാണ് കല്ലാച്ചിയിലെ കുരുക്കിൽപ്പെടുന്നത്.
ടൗൺ വികസനത്തിന് തടസ്സമായത് ചിലർ കോടതിയെ സമീപച്ചതാണ്. തങ്ങളുടെ സ്ഥലം റോഡ് വികസനത്തിനായി പൊളിക്കാൻ പാടില്ലെന്നാണ് ഇവരുടെ നിലപാട്. ടൗൺ വികസനം വയ്കിപ്പിക്കുന്ന നടപടിക്ക് എതിരെ രംഗത്തിറങ്ങുമെന്ന് ഡി വൈ എഫ് ഐ പ്രഖ്യാപിച്ചിട്ടുണ്ട്
#Town #development #work #stalled #Kallachi #traffic #congestion #severe