നാദാപുരം: കല്ലാച്ചിയിൽ പൈപ്പ് റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരന് പരിക്ക്. കല്ലാച്ചി പുത്തലത്ത് ആരിഫി(40) നാണ് കൈക്ക് സാരമായി പരിക്കേറ്റത്.

വിംസ് ആശുപത്രി ഭാഗത്തു നിന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുള്ള കുഴിയിൽ വീണാണ് അപകടം.
12 തുന്നികെട്ടുകളിടേണ്ടി വന്നു. ആരിഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാസങ്ങൾക്ക് മുൻപ് ഇതേ റോഡിൽ എസ് ടി യു നേതാവ് തുണ്ടിയിൽ യൂസുഫ് കുഴിയിൽ വീണ് കാലിന് പരിക്കേൽക്കുകയും മനുഷ്യവകാശ കമ്മീഷൻ ഇടപെടുകയും ചെയ്തിരുന്നു.
#Bike #passenger #injured #falling #pothole #Kallachi #Pipe #Road