ഇരിങ്ങണ്ണൂർ: ലഹരിയാകാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ കായപ്പനച്ചി മോസ്കോ യൂനിറ്റ് സംഘടിപ്പിച്ച ക്യാമ്പയിൻ സമാപിച്ചു. മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 12 വരെ നീണ്ടുനിന്ന മോസ്കോ യൂണിറ്റ് വിഷു ആഘോഷത്തിന് ലൈഫ് മ്യൂസിക്ക് ബാൻഡ് കാലിക്കറ്റിൻ്റെ മെഗാ ഷോയോടുകൂടി സമാപനം കുറിച്ചു.

രചനാമത്സരങ്ങൾ, കായികമത്സരങ്ങൾ, കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ തുടങ്ങിയ നിരവധി അഘോഷ പരിപാടികൾ അരങ്ങേറി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്തവരെയും വിവിധ മേഖലകളിൽ വിജയിച്ചവരെയും അനുമോദിച്ചു.
സമാപനത്തിൻ്റെ ഭാഗമായ സാംസ്കാരിക സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ.ടി. കെ അതുൽ അദ്ധ്യക്ഷനായി.
എം ശരത്ത്, കെ.മിഥുൻ, ടി.അനിൽകുമാർ, ഇ.എം കിരൺ ലാൽ , കെ.ടി.കെ രമിത്ത്, എം സുനിൽ , പി.കെ രാജീവൻ, സംഘാക സമിതി ചെയർമാൻ കെ.ടി. കെ അഭിലാഷ്,എ.കെ വിഷ്ണു എന്നിവർ സംസാരിച്ചു.
#DYFI #campaign #concludes #playgrounds #intoxicating