നാദാപുരം: (nadapuramnews.com) കളിയാണ് ലഹരി അവധിക്കാല കായിക പരിശീലന ക്യാമ്പിന് നാദാപുരം സി സി യു പി സ്കൂളിൽ തുടക്കമായി. വിദ്യാർഥി കൾക്കായി സംഘടിപ്പികുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പ് പൂർവ്വവിദ്യാർഥിയും കാലിക്കറ്റ് ഹീറോസ് വോളിബോൾ താരം അൻസബ് ഉദ്ഘാടനം ചെയ്തു.

രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്ന പരിശീലന ക്യാമ്പിൽ ഫുട്ബോൾ,വോളിബോൾ,ഷട്ടിൽ ബാഡ്മിന്റൺ,ഖോ-ഖോ, ഹാൻഡ്ബോൾ എന്നീ ഇനങ്ങളുടെ പരിശീലനമാണ് നടക്കുന്നത്.സ്കൂൾ ഹെഡ്മാസ്റ്റർ കെ പ്രദീപ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മാനേജർ കെ ബാലകൃഷൻ, ടി കെ രമേശൻ , പി ടി എ എക്സിക്യൂട്ടീവ് അംഗം എ കെ സുമയ്യത്ത്, കെ ശ്രീജ , പി പി സുനിത, ബി സന്ദീപ് എന്നിവർ സംസാരിച്ചു. പി പി ഫൻസീറിൻ്റെ നേതൃത്വത്തിൽ നടന്ന കളിയും കാര്യവും മോട്ടിവേഷൻ ക്ലാസ് കുട്ടികൾക്ക് മികച്ച അനുഭവമായി. കായിക അധ്യാപകൻ കെ നിഹാൽ സ്വാഗതവും എം രാജീവൻ നന്ദിയും പറഞ്ഞു.
#nadapuram #ccupschool #camp