നാദാപുരം: (nadapuram.truevisionnews.com) എസ്.കെ.ജെ.എം നാദാപുരം റെയ്ഞ്ച് പാഠപുസ്തക ശില്പശാല സമസ്ത മുഫത്തിഷ് ലുഖ്‌മാൻ ഫൈസി കൂരാട് ഉദ്ഘാടനം ചെയ്തു. നാദാപുരം റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് മുനവ്വിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. മാജിദ് ഫൈസി പേരാമ്പ്ര, ഫവാസ് ദാരിമി നടുവണ്ണൂർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.

തൂണേരി സിറാജുൽ ഹുദാ മദ്റസ സ്വദർ മുഅല്ലിം അബൂബക്കർ ബാഖവി, കമ്മിറ്റി ഭാരവാഹികളായ എ ബഷീർ മാസ്റ്റർ തൂണേരി, കുഞ്ഞബ്ദുള്ള മാസ്റ്റർ, മജീദ് മാസ്റ്റർ, റെയിഞ്ച് ഭാരവാഹികളായ ഖിള്ർ റഹ്മാനി, ഉസ്മാൻ മുസ്ലിയാർ, സിടി അബ്‌ദുറഹ്മാൻ ദാരിമി, എം കെ അബ്ദുറഹ്മാൻ ഫൈസി, ലത്തീഫ് മുസ്ലിയാർ, ഷബീർ അലി റഹ്മാനി, ഷറഫുദ്ദീൻ ഫൈസി സംസാരിച്ചു
#SKJM #Nadapuram #Range #Textbook #Workshop #organized