വളയം: വളയം ഗവ. ഐടിഐയിലെ നൈപുണ്യകർമസേനയുടെ നേതൃത്വത്തിൽ വളയം ഗ്രാമപഞ്ചായത്തിലെ ഉപയോഗശൂന്യമായ എൽഇഡി തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കി നൽകി. നാല് വർഷം മുൻപ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച തെരുവുവിളക്കുകളാണ് പ്രവർത്തനക്ഷമമാക്കി നൽകിയത്.

ഐടിഐയിലെ നൈപുണ്യകർമസേനയിലെ റിതുൽദേവ്, ഷംസീർ, ലുക്മാൻ, അമൽസജീവൻ എന്നീ ഇലക്ട്രിക് ട്രേഡിലെ ട്രെയിനികളും, സീനിയർ ഇൻസ്പെക്ടർമാരായ മൊയ്തു. സി, വിനുവി.കെ എന്നിവരുടെ നേതൃത്വത്തിലണ് റിപ്പേർ പ്രവർത്തികൾ പൂർത്തിയാക്കിയത്.
പ്രവർത്തനക്ഷമമാക്കിയ എൽഇഡി വിളക്കുകൾ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഏറ്റുവാങ്ങി. ഗവ. ഐടിഐ പ്രിൻസിപ്പാൾ പ്രസാദ് സി.കെ അധ്യക്ഷനായി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.കെ അശോകൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.അരുൺകുമാർ, രാജീവൻ പുനത്തിൽ, അനൂപ് വി.ടി, എൽ.വി ബാബു, യുണിയൻ ചെയർമാൻ വിവേക് കൃഷ്ണ എൻ.പി എന്നിവർ സംസാരിച്ചു.
#ITI #Skilled #Workers #Corps #LED #street #lights #operational