നാദാപുരം: (nadapuram.truevisionnews.com) ബാലസംഘം നാദാപുരം ഏരിയാ വേനൽത്തുമ്പി കലാജാഥ പര്യടനം തുടങ്ങി. വാണിമേലിൽ വെള്ളിയോട് ബാലസംഘം ജില്ലാ പ്രസിഡന്റ് ഷിയോണ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് അഞ്ജന അധ്യക്ഷയായി. പരിശീലകരായ സജിത്ത് പനമ്പ്ര, ഷാജി വളയം, ഷിബിഷ് കുറുവന്തേരി, ഏരിയാ കോ ഓർഡിനേറ്റർ ടി ശ്രിമേഷ്, ഏരിയാ കൺവീനർ കെ സുധീർ എന്നിവർ സംസാരിച്ചു. പനോള്ള തിൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു.
സജിത്ത് പനമ്പ്രയാണ് ക്യാമ്പ് ഡയറക്ടർ. നാല് പരിശീലകരുടെ കീഴിൽ 19 പേരാണ് പരിശീലനം നേടിയത്. ഏരിയയിൽ 24 കേന്ദ്രങ്ങളിൽ ജാഥാ പര്യടനം നടത്തും. 29ന് വൈകിട്ട് കല്ലാച്ചിയിൽ സമാപിക്കും
#Nadapuram #area #summer #art #festival #begins