ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) നവയുഗ ഗ്രന്ഥാലയവും ബുക്ക് ക്ലബ് ഇരിങ്ങണ്ണൂരും സംയുക്തമായി എംടിയുടെ രചനാലോകം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ വടകര താലൂക്ക് വൈസ് പ്രസിഡണ്ട് പി എം നാണു പരിപാടി ഉദ്ഘാടനം ചെയ്‌തു. സിപി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചന്ദ്രൻ സൂര്യശില എം.ടിയുടെ രചനാ വൈഭവത്തെ പറ്റി പ്രഭാഷണം നടത്തി.
വത്സരാജ് മണലാട്ട് കെ.കെ കുഞ്ഞിരാമൻ മാസ്റ്റർ, കാട്ടിൽ അശോകൻ, ഗീത ആർ ശ്രീധരൻ കെ.വി ജിജിൻ എം നവനീത് എൻ എ.പ്രണവ് പി എസ് എന്നിവർ സംസാരിച്ചു
#Lecture #organized #Iringannoor #mtvasudevannair