നാദാപുരം: റോഡിന്റെ കിഴക്കും പടിഞ്ഞാറമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായ നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഒടുവിൽ യഥാർഥ്യമാകുന്നു.

നിർമാണം പൂർത്തിയാക്കി അടിപ്പാത 28 ന് തുറന്നുകൊടുക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ. കെ രമ എം. എൽ. എ അധ്യക്ഷത വഹിക്കും.
നാദാപുരം റോഡിലെ രണ്ട് പ്രധാന ഗവ: ഹയർ സെക്കൻഡറി സ്കൂളുകൾ - ഊരാളുങ്കൾ ലേബർ കോൺടാക്ടർ, കോ - ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആസ്ഥാനം, മടപ്പള്ളി ഗവ കോളേജ്, ദേശീയ പാത, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുള്ള പ്രദേശത്തിന്റെ ഏറെ കാലത്തെ ആഗ്രഹമാണ് നാദാപുരം റോഡിൽ റെയിൽവേലൈൻ മുറിച്ചു കടന്നുള്ള ഒരു പാതയെന്നത്.
#Nadapuram #Road #Railway #Underpass #inauguration