നാദാപുരം: (nadapuram.truevisionnews.com) സമസ്ത നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന നാദാപുരം ജാമിഅ: ഹാശിമിയ്യ ശംസുൽ ഉലമാ ശരീഅത്ത് കോളേജിൽ സെക്കണ്ടറി വിഭാഗത്തിൽ പുതുതായി അഡ്മിഷൻ നേടുന്നവർക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 29 ചൊവ്വാഴ്ച കാലത്ത് പത്ത് മണിക്ക് ഹാശിമിയ്യ ക്യാമ്പസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ബഷീർ അബുല്ല ഫൈസി ചീക്കോന്ന് അറിയിച്ചു.

മദ്റസ അഞ്ചാം തരം പൊതു പരീക്ഷയും സ്കൂൾ ഏഴാം തരവും പാസായിട്ടുള്ള വിദ്യാർത്ഥികൾക്കാണ് സെക്കണ്ടറി വിഭാഗത്തിൽ പ്രവേശനം നൽകുന്നത്. നേരത്തെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർക്കും ഏപ്രിൽ 28 വരെ പുതുതായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കുമാണ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
ഈ വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന് ഏപ്രിൽ 28 തിങ്കളാഴ്ചയും മറ്റു ക്ലാസുകൾക്ക് മെയ് മൂന്ന് ശനിയാഴ്ചയും സ്കൂൾ ക്ലാസുകൾ ആരംഭിക്കും. സെക്കണ്ടറി വിഭാഗത്തിൽ പുതുതായി റജിസ്ട്രേഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ 6282292716, 9353780413 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
#Nadapuram #Jamia #Hashimiya #entrance #exam