വളയം: (nadapuram.truevisionnews.com) വളയം പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ മത്സരവും നടത്തി. വയോജന പാർക്കിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ സി ലിജിബ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി ടി നിഷ, സ്ഥിരംസമിതി അധ്യക്ഷരായ എം സുമതി എം കെ അശോകൻ, അംഗങ്ങളായ എം ദേവി, വി പി ശശിധരൻ എന്നിവർ സംസാരിച്ചു
#Kudumbashree #CDS #food #festival #Valayam #Panchayath