പാറക്കടവ്: ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് കാലിക്കൊളുമ്പിൽ കൃഷി ആരംഭിച്ചു. ആറര ഏക്കറ സ്ഥലത്ത് വാഴ,മഞ്ഞൾ, ചേന എന്നിവയാണ് കൃഷി ചെയ്യുന്നത്.

കാലിക്കൊളുമ്പ് കൃഷിയിടത്തിൽ നടന്ന നടീൽ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.പി. മോഹൻദാസ്, ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, വി.കെ.ശ്രീധരൻ, ജെ.കെ.ബാലൻ, സി.പ്രേമ, വി.സവിത, കൂട്ടായി നാണു, വി.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
#Chekyad #Service #Cooperative #Bank #agriculture #land