വിലങ്ങാട്: കല്ലാച്ചി -വിലങ്ങാട് റോഡില്‍ വാരിക്കുഴികള്‍ നിറഞ്ഞു കിടക്കുന്ന ഭാഗം മലയോര ഹൈവേ പദ്ധതിയില്‍ ഉൾപ്പെടുത്തി ഗതാഗത യോഗ്യമാക്കാന്‍ തീരുമാനമായെങ്കിലും പണി കരാര്‍ നല്‍കുന്നത് വൈകുന്നത് മൂലം റോഡ് പണി തുടങ്ങാനായില്ല.

വിലങ്ങാടേക്കുള്ള ഏക പ്രവേശന മാര്‍ഗമാണ് കല്ലാച്ചി -വിലങ്ങാട് റോഡ്. കൈവേലി വഴിയും വളയം വഴിയും വിലങ്ങാട് എത്താമെങ്കിലും ഈ റൂട്ടില്‍ ബസ്, ടാക്‌സി സര്‍വീസുകളൊന്നും ഇപ്പോഴില്ല. ബസ് റൂട്ടുള്ള ഏക യാത്രാ മാര്‍ഗം കല്ലാച്ചി വിലങ്ങാട് റോഡ് ആണ്.
വിലങ്ങാട്ടുകാര്‍ക്ക് ആശുപത്രികളിലെത്താനും കാര്‍ഷിക വിളകള്‍ വിപണിയില്‍ എത്തിക്കാനുമെല്ലാം ഈ റോഡ് മാത്രമാണ് ആശ്രയം. 325 ലക്ഷം രൂപ ഈ റോഡിനു അനുവദിച്ചിട്ടുണ്ട്. ഭൂമിവാതുക്കള്‍ മുതല്‍ വിലങ്ങാട് വരെയുള്ള ഭാഗം വീതി കൂട്ടി ടാര്‍ ചെയ്യുകയാണ് ലക്ഷ്യം.
#Travel #woes #Kallachi #Vilangad #road