വളയം: (nadapuram.truevisionnews.com) വളയം യുപി സ്കൂളിൽ ശുദ്ധജല വിതരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ ആൻ്റ് കൂളർ വളയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക വി.കെ. അനില അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.കെ. രാധാകൃഷ്ണൻ, കെ.കെ. സജീവ്കുമാർ, പ്രദീപ്കുമാർ പള്ളിത്തറ, ടി.പി. ഹാഷിം എന്നിവർ പ്രസംഗിച്ചു.
ഖത്തർ -ദുബായി സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയരക്ടർ കെ. സൈനുൽ ആബിദിൻ്റ സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂളിലെ എഴുന്നൂറോളം വിദ്യാർഥികൾക്ക് ഉപകരിക്കുന്നതാണ് പദ്ധതി.
#Clean #water #supply #project #Valayam #UP #School