നാദാപുരം: സ്കൂൾ പാചകത്തൊഴിലാളികളെ കേന്ദ്രസർക്കാർ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ കെ അജിത അധ്യക്ഷയായി. ഏരിയാ സെക്രട്ടറി എൻ പി പ്രേമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് എ കെ അജിത, പി ശാന്ത, വൈസ് പ്രസിഡന്റ് എം പ്രീത പി ഷൈനി, സെക്രട്ടറി എൻ പി പ്രേമൻ, സി ശാലിനി, കെ അനിത (ജോയിന്റ് സെക്രട്ടറി), സി പി ഉഷ എന്നിവർ ഭാരവാഹികളായി
#School #Culinary #Workers #Union #CITU #Nadapuram #Area #Conference