പുറമേരി: (nadapuram.truevisionnews.com) കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി മുഖേന ജൈവകൃഷിയിൽ തല്പരരായ കർഷകരുടെ കൃഷിയിടങ്ങൾക്ക് സൗജന്യ ജൈവ സർട്ടിഫിക്കേഷൻ ചെയ്തു കൊടുക്കുന്നു.

ഈ പദ്ധതി വഴി ജൈവ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കർഷകർക്ക് പി ജി എസ് ലേബലോടുകൂടി ഉയർന്ന വിലയിൽ ജൈവ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാകും.
പുറമേരി പഞ്ചായത്തിൽ സ്വന്തം ഭൂമിയുള്ള കർഷകർ 2025 ഏപ്രിൽ 28നു മുൻപായി നികുതി രസീത് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം പുറമേരി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.
#Applications #free #organic #certification