നാദാപുരം: (nadapuram.truevisionnews.com) അടിക്കടി നാദാപുരം മേഖലയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാദാപുരം ഡി.വൈ.എസ്.പി എ പി ചന്ദ്രൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷി സമാധാന യോഗം ചേർന്നു. പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹരിക്കാൻ തീരുമാനിച്ചു.

കല്യാണ വീടുകളിൽ ഗാനമേള. ഡിജെ പാർട്ടികൾ എന്നിവയും റോഡ് ഗതാഗതത്തിന് തടസമാകുന്ന തരത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നതിനാൽ ശക്തമായ നിയമ നടപടികൾ എടുക്കുമെന്ന് പോലീസ് യോഗത്തിൽ അറിയിച്ചു.
അത്തരം വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടിച്ചെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. വാട്സാപ്പ് ഫേസ് ബുക്ക് മുതലായ സോഷ്യൽ മീഡിയകൾ വഴി സ്പർദ്ധ ഉണ്ടാക്കുന്ന വിധം പോസ്റ്റ് ഇടുന്നവരെ നിരീക്ഷിച്ചു കേസ് എടുത്ത് നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
യോഗത്തിൽ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.മോഹൻദാസ് സി.എച്ച് മോഹനൻ, സൂപ്പി നരിക്കാട്ടേരി, ബംഗ്ല ത്ത് മുഹമ്മദ്, മോഹനൻ പാറക്കടവ്, പി.കെ ദാമു , വത്സരാജ് മന്ണലാട്ട്, കെ.വിനാസർ, ജലീൽ ചാലിക്കണ്ടി, കെ. ടി.കെ ചന്ദ്രൻ , എസ് എച്ച് ഒ ശ്യാംരാജ് ബി നായർ എന്നിവർ പങ്കെടുത്തു.
#All #party #meeting #Singing #DJ #parties #wedding #houses #controlled #DYSP