---
title: " ഉദ്ഘാടനം ഇന്ന്; നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഇന്ന് തുറന്നുകൊടുക്കും"
english_title: "Nadapuram Road Railway Underpass opened today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286406/nadapuram-road-railway-underpass-opened-today"
published_at: "2025-04-28T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f32ffbe978_WhatsApp_Image_2025-04-27_at_7.32.11_PM.jpeg"
keywords: []
---

#  ഉദ്ഘാടനം ഇന്ന്; നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഇന്ന് തുറന്നുകൊടുക്കും

> **Lead Summary:** **നാദാപുരം: **റോഡിന്റെ കിഴക്കും പടിഞ്ഞാറമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായ നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഒടുവിൽ യഥാർഥ്യമാകുന്നു.

## Article Content

**നാദാപുരം: **റോഡിന്റെ കിഴക്കും പടിഞ്ഞാറമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായ നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഒടുവിൽ യഥാർഥ്യമാകുന്നു.

നിർമാണം പൂർത്തിയാക്കി അടിപ്പാത ഇന്ന് തുറന്നുകൊടുക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. കെ. കെ രമ എം. എൽ. എ അധ്യക്ഷത വഹിക്കും.

നാദാപുരം റോഡിലെ രണ്ട് പ്രധാന ഗവ: ഹയർ സെക്കൻഡറി സ്കൂളുകൾ - ഊരാളുങ്കൾ ലേബർ കോൺടാക്ടർ, കോ - ഓപ്പറേറ്റിവ്‌ സൊസൈറ്റിയുടെ ആസ്ഥാനം, മടപ്പള്ളി ഗവ കോളേജ്, ദേശീയ പാത, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുള്ള പ്രദേശത്തിന്റെ ഏറെ കാലത്തെ ആഗ്രഹമാണ് നാദാപുരം റോഡിൽ റെയിൽവേലൈൻ മുറിച്ചു കടന്നുള്ള ഒരു പാതയെന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286406/nadapuram-road-railway-underpass-opened-today)