നാദാപുരം: (nadapuram.truevisionnews.com) സിഐടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ മെയ്ദിന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയിൽ നടന്ന റാലിയിൽ നൂറുക്കണക്കിന് തൊഴിലാളികൾ അണിനിരന്നു. സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആർ ടി കമാരൻ അധ്യക്ഷനായി. പി പി ചാത്തു, എ മോഹൻ ദാസ്,വി പി കഞ്ഞികൃഷ്ണൻ, ടി ലീല എന്നിവർ സംസാരിച്ചു. ടി അനിൽ കുമാർ സ്വാഗതം പറഞ്ഞു.
May Day rally public meeting organized Kallachi CITU Nadapuram Area Committee