May 2, 2025 11:19 PM

നാദാപുരം: (nadapuram.truevisionnews.com) ഭിന്നശേഷി നിയമനത്തിൽ കോടതി വിധി സർക്കാർ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് നാദാപുരം ഉപജില്ല കെ പി എസ് ടി എ . നാദാപുരം ഉപജില്ല കെ പി എസ് ടി എ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു.

യോഗം സംസാന സെക്രട്ടറി പി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർക് സംസ്ഥാന സെക്രട്ടറി ടി ആബിദ് ഉപഹാരം സമർപ്പിച്ചു . നാദാപുരം ഉപജില്ല എ ഇ ഒ ആയി ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം കിട്ടിയ രാജീവ് പി പുതിയേടത്ത് ,സർവീസിൽ നിന്ന് വിരമിക്കുന്ന കെ സുമിത ,ടി.ഇ.റംല, ടി അനിൽകുമാർ ,എൻ എം ശാന്തി ,കെ കെ സജീവ് കുമാർ, കെ സുഷമ, വി ഗിരിജ, , യു ഹരിദാസ് ,ടി പി അബ്ദുൾ സലാം, റംല പി. പി. എന്നിവർക്ക് ഉപഹാരം നൽകി .

ഉപ ജില്ല പ്രസിഡണ്ട് കെ ലിബിത്ത് അധ്യക്ഷത വഹിച്ചു. പി. രഞ്ജിത്ത് കുമാർ, വി. സജീവൻ, ടി. വി രാഹുൽ, യൂ. കെ വിനോദ് കുമാർ, കെ. ബിമൽ,ഇ.പ്രകാശൻ, കെ. ശ്രീജ, വി. എം. ബിജേഷ്, ബി. സന്ദീപ്‌ തുടങ്ങിയവർ സംസാരിച്ചു.

Farewell teachers retiring from Nadapuram Sub district KPSTA service

Next TV

Top Stories