May 3, 2025 10:14 AM

കല്ലാച്ചി: (nadapuram.truevisionnews.com) ജെ സി ഐ കല്ലാച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും, ജൂനിയർ ജെ സി കുട്ടികൾക്കുമായി ഏകദിന സമ്മർ ക്യാമ്പ്‌ നടത്തി. പുതിയ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി മാനസികാരോഗ്യത്തിന്റെ കുറവും ലഹരിയുടെ ഉപയോഗത്തിൽ വന്ന വർദ്ദനവുമാണെന്ന് ‌ സോൺ വൈസ്‌ പ്രസിഡന്റ്‌ അജീഷ്‌ ബാലകൃഷ്ണൻ പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നവർക്ക്‌ ഹീറോ പരിവേശം നൽകുന്നതും ചെറിയതോൽ വിറകൾപോലും ഉൾകൊള്ളാൻ സാധിക്കാതെ പുതിയതലമുറ മാറുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാവി വാഗ്ദാനമായ 14 കാരനെപ്പോലെ സ്വപ്നം കാണാൻ ഇത്തരം ക്യാമ്പുകൾകൊണ്ട്‌ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ജെ സി ഐ കല്ലാച്ചി പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌, ശ്രീജേഷ്‌ ഗിഫ്റ്ററി, ഡോ. അബൂബക്കർ, ഷബാൻ, ക്യാമ്പ്‌ ഡയറക്ടർ സമീന ടീച്ചർ, ഹയ അബൂബക്കർ, ദേവതീർത്ത്‌, ആൻ വിയ, ഷസിൻ, ഫിസാൻ അഹ്മദ്‌ എന്നിവർ സംസാരിച്ചു, ലീഡർഷിപ്പ്‌, വ്യ്ക്തിത്വ വികാസം, പ്രസ്ംഗ പരിശീലനം എന്നീമേഖലയിലെ ട്രെയിനർമ്മാരായ ജെ സി സെനറ്റർ നാഥൻ , ജെ സി ഗിരീഷ് , ജെ സി ഗീതാഭായി ക്ലാസ്സുകൾ നിയന്ത്രിച്ചു

JCI Kallachi unit organized One day summer camp

Next TV

Top Stories