നാദാപുരം: കുമ്മംകോട് അഹമ്മദ് മുക്ക് ലീഗ് ഹൗസ് ഉദ്ഘാടനവും പൊതുസമ്മേളനവും ഈ മാസം 26, 27 , 28 തീയതികൾ നടക്കുമെന്ന് സ്വാഗത സംഗം ഭാരവാഹികൾ അറിയിച്ചു. സമ്മേളന പ്രചരണ ഗാനങ്ങൾ അടങ്ങിയ സിഡി സ്വാഗതസംഘം ചെയർമാൻ ഏരത്ത് അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി പ്രകാശനം ചെയ്തു .

ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് മുടിയല്ലൂര് അമ്മത് ഹാജി , സെക്രട്ടറി ആര്യപ്പറ്റ അബുബക്കര്‍ ഹാജി , കണ്‍വിനര്‍ ഹസന്‍ ചാലില്‍ , സിദ്ദീഖ് കോരന്‍ കണ്ടി ( ബഹ്റൈന്‍ കെ എം സി സി ) , കാളിച്ചേരി അബ്ദുളള ഹാജി , മാടല കുഞ്ഞമ്മദ് ( ദുബൈ ), വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ ജലീല്‍ വടക്കയില്‍ , ശാഖാ യൂത്ത് ലീഗ് സിക്രട്ടറി സമദ് തെറ്റത്ത് , അസ്‌ലം ഈ യം , പീസി അമ്മദ് ഹാജി ( ഖത്തര്‍ ) , എ കെ ശാക്കീര്‍ , എം സി സലാം ഹാജി , അഷ്റഫ് കാളിച്ചേരി , നാസര്‍ മെമ്മനി തുടങ്ങിയവര്‍ പങ്കെടുത്തു .
ശാഖാ ലീഗ് കമ്മിറ്റി നിർമിച്ച ശിഹാബ് തങ്ങൾ സ്‌മാരക സൗധത്തിന്റെ ഉദ്ഘാടനവും ത്രിദിന സമ്മേളനവും മെയ് 26, 27, 28 തീയതികളിലാണ് നട ക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കു ടുംബ സംഗമം, വിദ്യാർത്ഥി യുവജന സംഗമം, സ്മൃതി പഥം, സൂഫി മ്യൂസിക് നൈറ്റ് തുടങ്ങിയവയുണ്ടാകും.
Kummamcode Ahmed Mukku League House inauguration general meeting