---
title: "യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ"
english_title: "Youth League office bearer assaulted three CPM activists arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/287709/youth-league-office-bearer-assaulted-three-cpm-activists-arrested"
published_at: "2025-05-03T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68162a5893a9a_arrest.jpg"
keywords: []
---

# യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **എടച്ചേരി പഞ്ചായത്തിലെ തോട്ടോളിയിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നടിച്ചാലിൽ സഈദിനെ മർദ്ദിച്ച കേസിലെ പ്രതികളായ രമിത്ത്, അപ്പൂസ്, അതുൽ എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **എടച്ചേരി പഞ്ചായത്തിലെ തോട്ടോളിയിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നടിച്ചാലിൽ സഈദിനെ മർദ്ദിച്ച കേസിലെ പ്രതികളായ രമിത്ത്, അപ്പൂസ്, അതുൽ എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ പോസ്റ്റർ പതിക്കുന്നതിനിടെ സംഘടിതരായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പോസ്റ്റർ കീറി നശിപ്പിക്കുകയും സഈദിനെ ആക്രമിക്കുകയും ആയിരുന്നു. പരിക്കേറ്റ സഈദ് വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഈദിന്റെ പരാതിയിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/287709/youth-league-office-bearer-assaulted-three-cpm-activists-arrested)