നരിക്കാട്ടേരി: (nadapuram.truevisionnews.com) നരിക്കാട്ടേരി ശാഖ മുസ്ലിം ലീഗ് കമ്മറ്റി "ഉണർവ്വ് 2025" എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വി അഹമ്മദ് ഹാജി പതാക ഉയർത്തി. രാവിലെ നടന്ന എം.എസ്.എഫ്. ബാലകേരളം പരിപാടിയിൽ കുട്ടികളുടെ വിവിധ കല-കായിക മത്സരങ്ങൾ നടത്തി.

റഹീം പി , അജ്മൽ കെ.കെ , ഫിർനാസ്.ടി, അന്സിഫ് അലി, മുനവ്വിർ കെ.ടി. തുടങ്ങിയവർ നേതൃത്വം നൽകി. ശേഷം നടന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം എ.കെ. ഷാക്കിർ ഉദ്ഘാടനം ചെയ്തു. ടി ഷംസീർ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. യുവതി-യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളെ സംമ്പഡിച്ചും തൊഴിലധിഷ്ടിത കോഴ്സുകളെ കുറിച്ചും സിജി ട്രെയിനർ എൻ.എം നജീബ് കായക്കോടി കുട്ടികളുമായി സംവദിച്ചു.
ശേഷം നടന്ന കുടുംബ സംഗമം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. കെ മുഹമ്മദ് ഹാജി സംസാരിച്ചു. തുടർന്ന് നടന്ന വനിത സംഗമം കണ്ണൂർ കോർപറേഷൻ ക്ഷേമകാര്യ ചെയർപേഴ്സൺ ഷമീമ ഇസ്‌ലാഹിയ്യ ഉദ്ഘാടനം ചെയ്തു. മുഹ്സിന പി.പി., നൗഷിദ.ഇ, തൻസീറ തുടങ്ങിയവർ സംസാരിച്ചു.
രാത്രി നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പുളിയച്ചേരി അദ്ധ്യക്ഷനായിരുന്നു. മുഹമ്മദ് ബംഗളത്ത്, വി.വി.മുഹമ്മദലി , നിസാർ എടത്തിൽ, സി.കെ.നാസർ, വി.അബ്ദുൽജലീൽ , എം.സി.സുബൈർ മണ്ടോടി ബഷീർ , സി.വി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു. കെ ജമാൽ സ്വാഗതവും തംജിദ്.കെ നന്ദിയും പറഞ്ഞു.
unarv 2025 Narikkattery Muslim League family gathering