കല്ലാച്ചിയിൽ കോളേജ് വിദ്യാര്‍ത്ഥിക്കുൾപ്പടെ രണ്ട് പേർക്ക് കുറുക്കന്റെ കടിയേറ്റു

കല്ലാച്ചിയിൽ കോളേജ് വിദ്യാര്‍ത്ഥിക്കുൾപ്പടെ രണ്ട് പേർക്ക് കുറുക്കന്റെ കടിയേറ്റു
May 3, 2025 04:26 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഈയംകോട് മൂന്നര വയസ്സുകാരിക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കുറുക്കന്റെ കടിയേറ്റു. മൂന്നരവയസ്സുകാരി തെക്കുമ്പാട്ട് ലുവ ഖദീജ, വിദ്യാര്‍ത്ഥിനി വണ്ണത്താംവീട്ടില്‍ വിധുപ്രിയ (19) എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വീട്ട് വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മൂന്നര വയസ്സുകാരിക്ക് കുറുക്കന്റെ കടിയേറ്റത്. ഇതിന് പിന്നാലെ ഈയംകോട് പുഴയോരത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ നേര്‍ക്ക് കുറുക്കന്‍ ഓടിയടുക്കുന്നത് തടയുന്നതിനിടെയാണ് വിധു പ്രിയയ്ക്കു കുറുക്കന്റെ കടിയേറ്റത്.

ഇരുവരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ മൂന്നര വയസ്സുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

college student bitten fox Kallachi Eeyamkode

Next TV

Related Stories
യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

May 3, 2025 08:07 PM

യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം; മൂന്ന് സിപിഎം പ്രവർത്തകർ...

Read More >>
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 3, 2025 05:05 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
സിഡി പ്രകാശിപ്പിച്ചു; കുമ്മംകോട് അഹമ്മദ് മുക്ക് ലീഗ് ഹൗസ് ഉദ്ഘാടനവും പൊതുസമ്മേളനവും 26, 27 , 28 തീയതികൾ

May 3, 2025 04:07 PM

സിഡി പ്രകാശിപ്പിച്ചു; കുമ്മംകോട് അഹമ്മദ് മുക്ക് ലീഗ് ഹൗസ് ഉദ്ഘാടനവും പൊതുസമ്മേളനവും 26, 27 , 28 തീയതികൾ

കുമ്മംകോട് അഹമ്മദ് മുക്ക് ലീഗ് ഹൗസ് ഉദ്ഘാടനവും പൊതുസമ്മേളനവും...

Read More >>
 ഉദ്ഘാടനം ഇന്ന്; പുറമേരി ഗ്രന്ഥാലയം പുതിയ കെട്ടിടം ബെന്യാമൻ ഉദ്ഘാടനം ചെയ്യും

May 3, 2025 12:46 PM

ഉദ്ഘാടനം ഇന്ന്; പുറമേരി ഗ്രന്ഥാലയം പുതിയ കെട്ടിടം ബെന്യാമൻ ഉദ്ഘാടനം ചെയ്യും

പുറമേരി ഗ്രന്ഥാലയം ആൻറ് കലാവേദി ഉദ്ഘാടനവും പതിമൂന്നാം...

Read More >>
Top Stories