ചെക്യാട് : പാറക്കടവ് പുഴയോരത്ത് പുഴ കൈയ്യേറി മണ്ണിട്ട് നികത്തുന്നതിനെതിരെ വടകര തഹസിൽദാർക്ക് പരാതി നൽകി. മുടവന്തേരി രണ്ടാം വാർഡിലെ മൈമൂനത്ത് എൻ സി ആണ് പരാതി നൽകിയത്. പരാതിക്കാരിയുടെ വീടിന്റെ എതിർകരയിലെ പുഴയോരമായ വലിയ മഠത്തിൽ എന്ന പറമ്പാണ് നികത്തുന്നത്.

പുഴയിൽ മണ്ണ് നിറഞ്ഞും കര ഇടിയുന്നതുമൂലവുമുണ്ടാവുന്ന അപകട സാധ്യതയും കണക്കിലെടുത്താണ് കൈയ്യേറ്റം തടയണമെന്ന് പരാതിയിൽ പറയുന്നത്. ചെക്യാട് വേവം സ്വദേശി കാട്ടിൽ മൂസ്സയുടെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥലം.
Encroachment Parakkadavu riverbank Mudavantheri native files complaint Tahsildar