നാദാപുരം: (nadapuram.truevisionnews.com) പുറമേരി ഗ്രന്ഥാലയം ആൻറ് കലാവേദി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും പതിമൂന്നാം വാർഷികവും ഇന്ന് വൈകീട്ട് 4 മണിക്ക് എഴുത്തുകാരൻ ബെന്യാമൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയാവും. നാടക പ്രവർത്തകൻ വി പി രാമചന്ദ്രനെ കൂടത്താംകണ്ടി സുരേഷ് ആദരിക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതി ലക്ഷ്മി സമ്മാനദാനം നിർവ്വഹിക്കും. എഴുത്തുകാരൻ ശിവദാസ് പുറമേരി പ്രഭാഷണം നടത്തും.സാംസ്കാരിക ഘോഷയാത്ര, വിവിധ കലാപരിപാടികൾ അരങ്ങേറും. വാർത്ത സമ്മേളനത്തിൽ ഗ്രന്ഥാലയം സെക്രട്ടറി എം ബി ഗോപാലൻ , കെ സഞ്ജിവൻ, പി പി രാജൻ എന്നിവർ പങ്കെടുത്തു.
Benyaman inaugurate new building purameri Library