വളയം: (nadapuram.truevisionnews.com) ഗ്രാമങ്ങളിൽ ഉൾപ്പെടെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ “മദ്യവും സിൻതെറ്റിക് ഡ്രഗ്സുമൊന്നുമല്ല, കായികക്ഷമതയാണ് ലഹരി..” എന്ന സന്ദേശമുയർത്തി മെയ് 7 ന് പ്രണവം അച്ചംവീട് പി ബി അൻഷുൽ അനുസ്മരണ അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

കുട്ടികളിൽ കായിക ക്ഷമത വളർത്തിയെടുക്കുന്നത് പ്രോത്സാഹിപ്പിക്കുക, ലഹരിയ്ക്കെതിരെ അവരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
മെയ് 7 ന് രാവിലെ 8 മണി മുതൽ 4 മണി വരെ പ്രണവം സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു
ടീം രെജിസ്ട്രേഷനായി ബന്ധപ്പെടുക..
9645191658, 9048906556
Under 15 football tournament organized Pranavam Achamveedu May 7th valayam