നാദാപുരം : (nadapuram.truevisionnews.com) കായപ്പനച്ചിയിൽ പോസ്റ്റർ കീറിയതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ചു. അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കായപ്പനച്ചി സ്വദേശി കവുങ്ങിൽ താഴേക്കുനി രമിത്ത് കെ ടി കെ (31)നാണ് മർദ്ദനമേറ്റത്.

കുറച്ചു ദിവസങ്ങൾക്ക് കായപ്പനച്ചിയിലെ പൊതുജന വായനശാലയ്ക്കടുത്തു വച്ച് പ്രതികൾ യുവാവിനെ തടഞ്ഞുവച്ചു കൊണ്ട് മർദ്ദിച്ചതായി പരാതി . ഗ്രാമോത്സവത്തിന്റെ പരിപാടി പോസ്റ്ററുകൾക്കു മുകളിൽ പ്രതികൾ ലീഗിന്റെ പോസ്റ്ററുകൾ ഒട്ടിക്കുകയും യുവാവ് ലീഗ് പോസ്റ്ററുകൾ നീക്കം ചെയ്തതിൽ ഉണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിലെന്ന് രമിത്ത് പറഞ്ഞു.
തലയ്ക്കും കൈകൾക്കും പരിക്കുകളോടെ ഇയാളെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ പരാതിയിൽ കായപ്പനച്ചി സ്വദേശികളായ സയ്യിദ്, ഷംസീർ, സിദ്ദിഖ്, യാസാദ്, മുഹമ്മദ് എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
Poster dispute Youth brutally beaten up Kayappanachi nadapuram