എളയടം: (nadapuram.truevisionnews.com) സേവനം ലഹരിയാക്കി മാറ്റിയ ഒരുമ അമിഗോസ് ടീമിൻ്റെ മെഡിക്കൽ സെൽ നീലഞ്ചേരിക്കണ്ടി ജമാലിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നാദാപുരം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ വരുൺ.എസ് നാടിനു സമർപ്പിച്ചു. ഓഫീസർ സന്തോഷ് സി ഫസ്റ്റ് എയ്ഡ് എമർജൻസി മെഡിക്കൽ അവബോധ ക്ലാസ്സിന് നേതൃത്വം നൽകി.

പതിറ്റാണ്ടുകളായി നാടിന് സേവനമനുഷ്ടിക്കുന്ന കമ്പോണ്ടർ ജനാർദ്ദനനെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജീവിതശൈലി രോഗനിർണയ ക്യാമ്പ് ശ്രദ്ധേയമായി. അലി ഫൈസി മരുന്നൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു ഷഫീഖ് എൻ.കെ സ്വാഗതം ആശംസിച്ചു.
നീലഞ്ചേരിക്കണ്ടി കുഞ്ഞബ്ദുള്ള,ഭാസ്കരൻ പി.പി, മുഹമ്മദ് മാസ്റ്റർ കീഴ്പാട്ട് അമ്മദ് പി.സി,റഫീഖ് മാസ്റ്റർ മത്തത്ത്,ബഷീർ കൈതക്കണ്ടി,വാർഡ് കൗൺസിലർ അമീർ കെ പി,വിനോദ് കുമാർ,ജമാൽ എൻ.കെ,ജസീം സി.കെ,നൈസാം കെ.കെ,മുഹമ്മദ് സി. എച്ച്,ഉനൈസ് പി.സി,റുമൈസ് കെ.കെ,റഫാദ് എൻ.കെ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. മുഫീദ് സി.എച്ച് നന്ദി പ്രകാശിച്ചു
Oruma Amigos Medical Cell dedicated to nation