നാദാപുരം: (nadapuram.truevisionnews.com) സമസ്ത സെന്റനറിയുടെ ഭാഗമായി നടത്തിയ സോൺതല ആദർശ സമ്മേളനം നാദാപുരത്തു മുൻഹജ്ജ് കമ്മിറ്റി ചെയർമനും മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് പുന്നോറത്ത് അമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് നോർത്ത് ജില്ലാ സെക്രട്ടറി റാഷിദ് ബുഖാരി വിഷയവാതരണം നടത്തി.

സമസ്ത മുശാവറ സെന്റ്റർ മെമ്പർ വി. പി. എം. ഫൈസി വില്ല്യപ്പള്ളി, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, റഷീദ് സഖാഫി കുറ്റ്യാടി, മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കളായ റഷീദ് മുസ്‌ലിയാർ ആയഞ്ചേരി, ബഷീർ സഖാഫി കൈപ്പുറം, ഹുസൈൻ മാസ്റ്റർ കുന്നത്ത്, എസ് വൈ എസ് നോർത്ത് ജില്ലാ പ്രസിഡന്റ് മുനീർ സഖാഫി ഓർക്കട്ടേരി,കുമ്മോളി ഇബ്രാഹീം സഖാഫി, കുഞ്ഞബ്ദുല്ല കടമേരി, ഓ. പി. മൊയ്‌ദു ഫൈസി സംബന്ധിച്ചു.
Nadapuram Zone Ideal Conference