നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഏരിയാ വേനൽത്തുമ്പി കലാജാഥ കല്ലാച്ചിയിൽ സമാപിച്ചു. ബാലസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. ഒ എം അനീഷ് അധ്യക്ഷനായി. എ മോഹൻദാസ്, കെ കെ ദിനേശൻ പുറമേരി, ബാലസംഘം ഏരിയാ കൺവീനർ കെ സുധീർ, ജില്ലാ വൈസ് പ്രസിഡൻ്റ് പി അഞ്ജന, ഏരിയാ സെക്രട്ടറി അമേഘ് ഷൈജു, കെ പി കുമാരൻ, ഏരി യാ വൈസ് പ്രസിഡൻ്റ് എൻ എം സാധിക, ഏരിയാ കോ ഓർഡിനേറ്റർ ടി ശ്രീമേഷ് അരൂർ എന്നിവർ സംസാരിച്ചു. കെ പി നൈനിക സ്വാഗതം പറഞ്ഞു.
Nadapuram area summer art festival concludes