നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് വാർഡ് പന്ത്രണ്ടിൽ പൊയിൽമുക്ക് -നരിക്കാട്ടേരി പള്ളി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.കെ സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺഗ്രീറ്റ് ചെയ്തത്.

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, സ്ഥിരംസമിതി ചെയർമാൻ സി.കെ.നാസർ, വാർഡ് കൺവീനർ ടി.ഷംസീർ , ഇബ്രായി.പി, ടി.രാഘവൻ , എ.വി.മുരളീധരൻ, കെ.ജമാൽ എം.വി. കുഞ്ഞമ്മത് , കെ.ടി.കെ മുഹമ്മദ്, വി.അമ്മത് ഹാജി, കെ.മുഹമ്മദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
Poyilmukku Narikkattery road inaugurated