വാണിമേൽ: (nadapuram.truevisionnews.com) വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ വെള്ളിയോട് നടത്തിയ 'മുന്നൊരുക്കം' അവധിക്കാല പഠന പരിപോഷണ പരിപാടി ശ്രദ്ധേയമായി. ഹെഡ് മാസ്റ്റർ ശ്രീജിത്ത് കൊയ്ലോത്ത് ഉദ്ഘാടനം ചെയ്തു. മുനീർ കളത്തിൽ അധ്യക്ഷത വഹിച്ചു. ഷീജേഷ്, അസീസ്, ജയ എന്നിവർ സംസാരിച്ചു.

വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും അഭിനേതാവുമായ നിധിൻ മുരളി, റിട്ട. ഹെഡ് മാസ്റ്റർ സി.പി കൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.കുട്ടികളുടെ സർഗ്ഗവാസന ഉണർത്തുന്നതിനോടൊപ്പം അവരിലെ നൈപുണ്യം തിരിച്ചറിഞ്ഞ് അതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് കുട്ടികളിൽ ഒരു വേറിട്ട അനുഭവം ഉണ്ടാക്കി തീർക്കാൻ ക്ലാസിനു കഴിഞ്ഞു. ഷീജേഷ് സ്വാഗതവും എസ്.ആർ.ജി കൺവീനർ പി സാബിറ നന്ദി പറഞ്ഞു.
munnorukkam Holiday training camp held