എടച്ചേരി: (nadapuram.truevisionnews.com) ലഹരിക്കെതിരെ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി എടച്ചേരി പഞ്ചായത്ത്. എടച്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി.

അസി. എക്സൈസ് ഇൻസ്പെക്ടർ സി കെ ജയപ്രസാദ് ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജൻ കൊയിലോത്ത്, നിഷ എൻ, ഷീമ വള്ളിൽ, ബ്ലോക്ക് മെമ്പർ എ ഡാനിയ, അസിസ്റ്റന്റ് സെക്രട്ടറി ടി അനൂപൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി വി നിഷ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസി ൻ്റ് എം രാജൻ നന്ദിയും പറഞ്ഞു
Edachery Panchayath organizes rally awareness class