വാണിമേൽ: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ എൽ എസ് എസ്,യു എസ് എസ് ജേതാക്കളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകർക്ക് സ്നേഹാദരം. എൽ എസ് എസ് എഴുതിയ കുട്ടികളുടെ രക്ഷിതാക്കൾ ഇതിന് നേതൃത്വം നൽകി.
എൽ പി വിഭാഗത്തിലെ മുഴുവൻ അധ്യാപരെയും മൊമെൻ്റോ നൽകി ആദരിച്ചു. കൂടാതെ സകൂളിന് വേണ്ടിയുള്ള ഉപഹാരവും സമ്മാനിച്ചു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും കഠിന പ്രയത്നം കൊണ്ട് മാത്രമാണ് ഇത് സാദ്യമായത്.

സ്കൂൾ എച്ച് എം അസീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.നസില ഹനീസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പിടി എ പ്രസിഡൻ്റ് ജലീൽ ചാലക്കണ്ടി, നഈം വാണിമേൽ, അഷ്റഫ് മാസ്റ്റർ, മൂസ്സ കെവി എന്നിവർ സംസാരിച്ചു. മുൻ എച്ച് എം ക്കുന്നത്ത് അബ്‌ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും നജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Vanimel MUP School teachers honored