പാറക്കടവ് : മദ്സ പഠന രീതി കൂടുതൽ ഫലപ്രദവും ആകർഷണീയവുമാക്കുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ പുതിയ സിലബസ് പരിഷ്കരണത്തിൻ്റെ ഭാഗമായി ഉമ്മത്തൂർ നാജാതുൽ ഇസ്ലാം മദ്റസ മാനേജ്‌മെൻ്റിൻ്റേയും പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സജ്ജീകരിച്ച അഞ്ചോളം പുതിയ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു.
എസ്.ഐ.എ കോളേജ് പ്രസിഡൻ്റ് പ്രൊഫ. പി മമ്മു ഡിജിറ്റൽ ക്ലാസുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ചടങ്ങ് ജനറൽ സെക്രട്ടറി പുന്നക്കൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

ആർ.പി ഹസൻ, ടി. കെ ഖാലിദ് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, പുന്നക്കൽ മുഹമൂദ്, ടി എ സലാം, വി. പി അബ്‌ദുല്ല തുടങ്ങിയവർ സംസാരിച്ചു. സദർ മുഅല്ലിം ഇസ്മായിൽ വാഫി സ്വാഗതവും അനസ് വാഫി നന്ദിയും പറഞ്ഞു
Madrasa digital classrooms inaugurated